ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്കോണ്സുലേറ്റിന് സമീപം ശക്തമായ സ്ഫോടനം. കിഴക്കന്‍ നഗരമായ ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുള്ള വാണിജ്യകേന്ദ്രത്തിലായിരുന്നു സ്ഫോടനം നടന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോണ്‍സുലേറ്റിലെ ജീവനക്കാര്‍ എല്ലാം സുരക്ഷിതരാണ്. കോണ്‍സുലേറ്റിനെ ലക്ഷ്യംവച്ചായിരുന്നില്ല സ്ഫോടനം എന്ന് പ്രഥമിക നിഗമനങ്ങള്‍ കൊണ്ട് അധികൃതര്‍ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: