ന്യൂദല്‍ഹി: മാവോയിസ്റ്റ് നേതാവ് കൊബാദ് ഗാന്ധിക്കെതിരായ വഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ദല്‍ഹി കോടതി പിന്‍വലിച്ചു. ഗാന്ധിക്കെതിരെയുള്ള കേസുകള്‍ തുടരാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ദല്‍ഹിയില്‍ മാവോയിസ്റ്റ് കേന്ദ്രം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നാണ് കൊബൈദ് ഗാന്ധിക്കെതിരെയുള്ള കേസ്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ കോടതി റദ്ദാക്കിയത്. മാവോയിസ്റ്റുകളുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന കൊബാദ് ഗാന്ധി 2009 മുതല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലിലാണ്.
വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടിയ ഗാന്ധി മാവോയിസ്റ്റ് ബുദ്ധി കേന്ദ്രങ്ങളില്‍ പ്രമുഖനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: