ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം അഴിമതിയില്‍ തനിക്കെതിരായ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴി നല്കിയ ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചു.
മെയ് 10നകം വിശദീകരണം അറിയിക്കാനാണ് നിര്‍ദ്ദേശം. സ്പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി രാജയ്ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ടതാണ് കനിമൊഴി. ഗുഢാലോചന കുറ്റമാണ് കനിമൊഴിക്കെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത്. അടുത്തിടെയാണ് കനിമൊഴിക്ക് ജാമ്യം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: