ഔറംഗബാദ്: 2008ലെ അഹമ്മദാബാദ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന ഭീകരനും അഹമ്മദാബാദ് സ്വദേശിയുമായ ഖലീലിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഏറ്റുമുട്ടലിലൂടെ വധിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഷബീര്‍, അബ്രാര്‍ എന്നീ രണ്ട് ഭീകരരെ എ.ടി.എസ് അറസ്റ്റു ചെയ്തു.
ഏറ്റുമുട്ടലില്‍ ഒരു എടിഎസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഹിമായത് ബാഗിലെ ഉദ്ധവ് റാവു പാട്ടീല്‍ ചൗക്കിലായിരുന്നു ഏറ്റുമുട്ടല്‍. പരിക്കേറ്റ ഭീകരരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരാള്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വധവുമായി ബന്ധമുള്ളയാളാണ്.
2008 ജൂലായില്‍ അഹമ്മദാബാദില്‍ 21 പരമ്പര സ്ഫോടനങ്ങളില്‍ 56 പേര് കൊല്ലപ്പെട്ടിരുന്നു. 70 മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സ്ഫോടനങ്ങള്‍. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: