കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ്, പഞ്ചാബ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തേക്കും. ഇരുവരും മമതയെ ക്ഷണിച്ചിട്ടുണ്ട്. യുപിയില്‍ അഖിലേഷ് യാദവും (എസ്പി) പഞ്ചാബില്‍ പ്രകാശ് സിങ് ബാദലും (എസ്എഡി) ആണു മുഖ്യമന്ത്രിയാകുന്നത്.
യുപിഎ മന്ത്രിസഭയില്‍ ഘടകകക്ഷിയായതിനാല്‍ മമത ക്ഷണം സ്വീകരിച്ചതു കോണ്‍ഗ്രസിനുളളില്‍ മുറുമുറുപ്പിനു കാരണമായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയായതിനാല്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നാണു തൃണമൂലിന്റെ വാദം.
പഞ്ചാബില്‍ ഈ മാസം 14നും യുപിയില്‍ 15നുമാണു സത്യപ്രതിജ്ഞ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: