കാഞ്ഞങ്ങാട്് : കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കാസര്‍കോട് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലും, ഹിന്ദുക്കള്‍ക്കും ഹിന്ദു ആരാധനാലയങ്ങള്‍ക്കും നേരെ നടന്ന അതിക്രമങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള മുസ്ളിംലീഗിണ്റ്റെ പങ്ക് വെളിച്ചത്ത് വരുന്നതിലുള്ള വിഭ്രാന്തിയാണ് മുസ്ളീംലീഗിണ്റ്റെ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്കു പിന്നിലെന്ന് സംഘപരിവാര്‍ ജില്ലാ നേതാക്കളുടെ സംയുക്തയോഗം ആരോപിച്ചു. കാസര്‍കോട് ജില്ലയെ കലാപഭൂമിയാക്കാനുള്ള ആസുത്രിത നീക്കമാണ് മുസ്ളിം ലീഗ് നടത്തുന്നത്. ചെര്‍ക്കളം അബ്ദുള്ളയും മെട്രോ മുഹമ്മദ് ഹാജിയും ബഷീര്‍ വെള്ളിക്കോത്തും ചേര്‍ന്നുള്ള അച്ചുതണ്ടാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നതെന്നുള്ള സത്യം കൂടുതല്‍ ബോദ്ധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കാഞ്ഞങ്ങാട് കലാപത്തിനും, വിവിധ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും ഈ മൂവര്‍ സംഘത്തിണ്റ്റെ പരോക്ഷ പിന്തുണയുണ്ടെന്ന് വ്യക്തമായിരിക്കൊണ്ടിരിക്കുകയാണ്. ഭരണത്തിണ്റ്റെ സ്വാധീനം ഉപയോഗിച്ചും പണം വാരിയെറിഞ്ഞും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിലയ്ക്കു നിര്‍ത്തിയുമാണ് ഇവര്‍ കാര്യങ്ങള്‍ നടത്തുന്നത്. കാഞ്ഞങ്ങാട് കലാപത്തില്‍ ആയിരത്തിലധികം പ്രതികള്‍ ഉണ്ടായിട്ടും നാമമാത്രമായ ചിലരുടെ പേരില്‍ മാത്രം കേസ്സെടുത്ത് അന്വേഷണം പ്രഹസനമാക്കുകയായിരുന്നു. പ്രതികള്‍ക്ക് വിദേശത്തേക്ക് കടക്കാന്‍ സൗകര്യമൊരുക്കുന്നതിന് വന്‍തുക കൈപ്പറ്റിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രസ്തുത കലാപം പണം വാരാനുള്ള ചാകരയായിരുന്നു. ഇതിനുള്ള സൗകര്യങ്ങളൊരുക്കിയതും ഇവര്‍ തന്നെയാണ്. കാസര്‍കോട് മീപ്പുഗിരി ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലും മേല്‍പ്പറമ്പ് ഇടുവുങ്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും നടന്ന അക്രമസംഭവങ്ങളില്‍ മുസ്ളീം ലീഗിണ്റ്റെ സ്വാധീനം വ്യക്തമാണ്. കാഞ്ഞങ്ങാട് മന്സൂറ് നഴ്സിങ്ങ് സ്കൂളിലെ ലൗജിഹാദികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത കാഞ്ഞങ്ങാട് പോലീസ് അത് ചോദ്യം ചെയ്ത ഹൈന്ദവ നേതാക്കളെ അവഹേളിച്ചതും മര്‍ദ്ദിച്ചതും പോലീസിലെ ചിലരും തീവ്രവാദികളുമായുള്ള ബന്ധത്തിണ്റ്റെ തെളിവാണ്. മുസ്ളിം ലീഗിണ്റ്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും ബന്ധവും സാമ്പത്തിക ശ്രോതസ്സും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നേതാക്കള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് എ.വേലായുധന്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എ.കരുണാകരന് മാസ്റ്റര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ കോടോത്ത്, ബിജെപി ജില്ലാ പ്രസിഡണ്ട് വി.സുരേഷ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.ശ്രീകാന്ത്, വിഎച്ച്പി ജില്ലാ പ്രസിഡണ്ട് കെ.ജനാര്ദ്ദനന്, സെക്രട്ടറി പി.വി.വിനോദ് കുമാര്‍, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണന് ജില്ലാ സെക്രട്ടറി ടി.കൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: