ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് മണിപ്പൂരിലെ വിജയം ആശ്വാസമായി. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഗോവയിലും മണിപ്പൂരിലും മാത്രമായിരുന്നു കോണ്‍ഗ്രസിന് ഭരണം ഉണ്ടായിരുന്നത്.
മണിപ്പൂരില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഭരണം നില നിര്‍ത്താനായപ്പോള്‍ ഗോവ ബി.ജെ.പി തട്ടിയെടുത്തു.. ഉത്തരഖണ്ഡില്‍ തൂക്കു സഭ വന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി. മണിപ്പൂരില്‍ 60 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലമറിവായ 40 സീറ്റില്‍ 25ലും കോണ്‍ഗ്രസാണ് മുന്നില്‍.
മുഖ്യമന്ത്രി ഇബോബി സംഗ് തന്നെ രണ്ടാം തവണയും മണിപ്പൂരില്‍ മുഖ്യമന്ത്രിയാകും. 2002ലും 2007ലുമാണ് കോണ്‍ഗ്രസ് മണിപ്പൂരില്‍ ഭരണത്തിലെത്തിയത്. 2007ലാണ് സിംഗ് മുഖ്യമന്ത്രി ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: