ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലും പഞ്ചാബിലും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷമില്ലെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല പറഞ്ഞു. ഇതല്ല പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളാണു പാര്‍ട്ടി പ്രതീക്ഷിച്ചത്. പഞ്ചാബില്‍ പാര്‍ട്ടി കടുത്ത മത്സരമാണു നേരിട്ടത്. സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്നാല്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കും.
ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ താത്പര്യമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: