ആലുവ: ആലുവ മുനിസിപ്പല്‍ ചെയര്‍മാന്റെയും മറ്റും അറിവോടെയും ഒത്താശയോടെയും അനധികൃതമായി ആലുവ ശിവരാത്രി മണപ്പുറം കയ്യേറ്റത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. കോടികള്‍ വിലമതിക്കുന്ന ശിവരാത്രി മണപ്പുറത്തെ ഏക്കര്‍ കണക്കിന് സ്ഥലം കോണ്‍ക്രീറ്റ് കമ്പിവേലി കെട്ടി തിരിക്കുകയും പ്രദേശത്തെ ജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഭക്തജനങ്ങള്‍ക്കും പ്രവേശനം നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സ്ഥലം ക്രമേണ ചില സ്വകാര്യ വ്യക്തികള്‍ക്ക് കൈവശപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന് സംശയിക്കുന്നു. ആലുവ നഗരസഭയിലെ അധികാരികള്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുകയാണ്. കയ്യേറ്റത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന സമിതി അംഗം നെടുമ്പാശ്ശേരി രവി പറഞ്ഞു. ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, കെ.ജി. ഹരിദാസ്, സെന്തില്‍കുമാര്‍, അഡ്വ. പി. ഹരിദാസ്, എന്‍. അനില്‍കുമാര്‍, ഗിരീഷ് ഷേണായ് എന്നിവരും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: