അങ്കമാലി: അങ്കമാലി പട്ടണത്തിലും പരിസരപ്രദേശങ്ങളിലും ഒരു മാസത്തിലേറെയാറി മാലിന്യനീക്കം നടത്തിയിട്ട്. ഇതുമൂലം അങ്കമാലി നഗരസഭ അസഹ്യമായ ദുര്‍ഗന്ധത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. നഗരസഭ കൗണ്‍സിലില്‍ ഭരണകക്ഷി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും പങ്കെടുക്കാത്തതുകൊണ്ട് നഗരസഭ അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കൗണ്‍സിലര്‍മാരുടെ തമ്മില്‍തല്ലും കസേരകളിയും കഴിയുമ്പോഴേക്കും നഗരസഭ പ്രദേശത്ത് മിക്കമാറും സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ട്. മാലിന്യം നിക്ഷേപിക്കുന്നതിനായി നഗരസഭ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന സംഭരണികള്‍ അധികൃതര്‍ നീക്കം ചെയ്തതോടെയാണ് അങ്കമാലിയിലെ റോഡുകളില്‍ മാലിന്യങ്ങള്‍ നിറയാന്‍ കാരണം. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് പിടികൂടിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന ഭീതി ജനങ്ങള്‍ക്ക് ഉണ്ടെങ്കിലും വേറെ ഗതിയില്ലാത്തതുമൂലം ജനങ്ങളും വ്യാപാരികളും മാലിന്യം ഇപ്പോള്‍ ചാക്കില്‍കെട്ടിയും പ്ലാസ്റ്റിക് കവറില്‍ ഭദ്രമാക്കിയും രാത്രികാലങ്ങളില്‍ സൗകര്യപൂര്‍വ്വം റോഡില്‍ തള്ളുകയാണ്. റോഡില്‍ തള്ളുന്ന മാലിന്യങ്ങള്‍ നഗരസഭാ അധികൃതര്‍ നീക്കം ചെയ്യാന്‍ തയ്യാറാകാത്തതാണ് പട്ടണവും സമീപപ്രദേശങ്ങളും ചീഞ്ഞുനാറുന്നത്.
പുതിയ മാര്‍ക്കറ്റിന്റെ പുറക് വശത്ത് നിക്ഷേപിച്ചിരുന്ന മാലിന്യം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് മാലിന്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിയതിനെതുടര്‍ന്നാണ് അങ്കമാലിയില്‍ മാലിന്യനീക്കം നിലച്ചത്. ഇവിടെ മാലിന്യനിക്ഷേപം നിറുത്തിവച്ചതിനുശേഷം പകരം സംവിധാനം കണ്ടെത്താന്‍ കഴിയാത്തതാണ് മാലിന്യസംഭരണം നിറുത്തി വയ്ക്കുവാന്‍ നഗരസഭാ അധികൃതരേ പ്രേരിപ്പിച്ചത് എന്നു പറയപ്പെടുന്നു. വര്‍ഷങ്ങളായി മാര്‍ക്കറ്റിലെയും നഗരസഭയുടെ മുഴുവന്‍ പ്രദേശങ്ങളിലെയും മാലിന്യങ്ങളും മാര്‍ക്കറ്റിനു പിന്നിലാണ് നിക്ഷേപിക്കുന്നത്. നഗരസഭ സംഭരിക്കുന്ന മാലിന്യങ്ങള്‍ക്ക് പുറമേ ഹോട്ടലുകളില്‍നിന്നും ആശുപത്രികളില്‍നിന്നുള്ള മാലിന്യങ്ങളും ഇവിടെ നിക്ഷേപിച്ചിരുന്നു. ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും ഇവിടെ മാലിന്യം ഇവിടെ കൊണ്ടുവന്നു തള്ളിയിരുന്നു. ഇങ്ങനെ മാലിന്യം കുമിഞ്ഞു കൂടിയതാണ് മാര്‍ക്കറ്റിനു പിന്നിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന അന്‍പതോളം കുടുംബങ്ങള്‍ക്ക് പ്രശ്നമായത്. മാലിന്യം ഉറവായി എത്തിയതിനെതുടര്‍ന്ന് വീടുകളിലെ കിണറുകള്‍ ഉപയോഗ്യശൂന്യമായി കൂടാതെ പക്ഷികളും മറ്റും മാലിന്യം കൊത്തിവലിച്ച് വീട്ടുവളത്തില്‍ കൊണ്ടുഇടുന്നതും നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചതും ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകിയതും ഈ പ്രദേശത്ത് താമസിക്കാന്‍ പറ്റാത്ത അവസ്ഥയായി മാറി. വീടുകളിലും പരിസരപ്രദേശങ്ങളിലും മുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ പരിസരപ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തിയാല്‍ മാത്രമേ മാലിന്യസംസ്കരണത്തിന് ശാശ്വതപരിഹാരമാകുകയുള്ളൂ. പ്രധാന റോഡുകളില്‍നിന്ന് ഒഴിവാക്കി ഊടുവഴികളിലും മറ്റും തള്ളുന്ന മാലിന്യങ്ങള്‍ പല സ്ഥലങ്ങളിലും റോഡരികില്‍ ഇട്ടുതന്നെ കത്തിയ്ക്കുന്നുണ്ട്. ഇതും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൗണ്‍സിലര്‍മാരുടെ തമ്മില്അടിയും വാദപ്രതിവാദങ്ങളും വിശദീകരണങ്ങളും അവസാനിപ്പിച്ച് മാലിന്യപ്രശ്നത്തിന് പരിഹാരം ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: