ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഡി.എം.കെ ഉപവാസ സമരം നടത്തി. പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണാ അരിവാലയത്തില് രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയായിരുന്നു ഉപവാസം.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുക, അണക്കെട്ടിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏര്‍പ്പെടുത്തുക, അണക്കെട്ടിന്മേല് തമിഴ്നാടിനുള്ള അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉപവാസ സമരം നടന്നു.
ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ഉപവാസ സമരം ജനറല്‍ സെക്രട്ടറി അമ്പഴകന് ഉദ്ഘാടനം ചെയ്തു. താമ്രത്ത് നടക്കുന്ന ഉപവാസ സമരം എം.കെ സ്റ്റാലിനാണ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: