തിരുവനന്തപുരം : അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്കുള്ള പ്രധാന പൈപ്പ്ലൈന് പൊട്ടിയുണ്ടായ വെള്ളപ്പാച്ചിലില്‍ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. രണ്ട് കടകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി പത്തരമണിയോടെയാണ് പൈപ്പ് പൊട്ടിത്തെറിച്ചത്.
കരകുളം ആറാംകല്ല് മുദിശാസ്താംകോട് ക്ഷേത്രത്തിനു മുന്‍പിലുള്ള ലൈനാണ് പൊട്ടിയത്. അതിശക്തമായി ചീറ്റിത്തെറിച്ച വെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ടാണ് മൂന്ന് വീടുകള്‍ തകര്‍ന്നത്. തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ ഇരുകാലുകളും മുറിച്ചുമാറ്റിയ വിശ്വനാഥന് എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൈപ്പ് പൊട്ടിയതോടെ ഇന്നും നഗരത്തിലേക്കുള്ള കുടിവെള്ളം മുട്ടിയിരിക്കുകയാണ്. ഇന്നലെ കവടിയാറില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഭാഗികമായി കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: