തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണുന്ന സര്‍വ്വകക്ഷി സംഘത്തോടൊപ്പം പോകാന്‍ ഇടതുമുന്നണി തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി നേതാക്കളുടെ യോഗത്തിലാണ് സര്‍വ്വകക്ഷി സംഘത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സംഘത്തോടൊപ്പം ഉണ്ടാവും.
കേരളം നേരിടുന്ന വലിയ വിഷയമായതു കൊണ്ടു സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാതിരിക്കുന്നതു രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നു യോഗം വിലയിരുത്തി. നേരത്തെ സര്‍വകക്ഷിസംഘത്തില്‍ പങ്കാളിയാകണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനോട് അഭ്യര്‍ഥിച്ചിരുന്നു.
ഇടതുമുന്നണി തീരുമാനത്തിനു ശേഷം തീരുമാനം അറിയിക്കാമെന്നു വി.എസ് മറുപടി നല്കി. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: