തിരുവനന്തപുരം: ബീമാപള്ളിയില്‍ രാജ്യാന്തര കമ്പനി സോപ്പിനുള്ളിലും മഗ്ഗുകള്ക്കുള്ളിലും ഇലക്ട്രോണിക് ചിപ്പ് വച്ച് സര്‍വ്വേ നടത്തുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി. സോപ്പിന്റെ ഉപയോഗം അറിയുന്നതിന് വേണ്ടി പ്രമുഖ സോപ്പ് നിര്‍മ്മാണ കമ്പനിയുടെ സര്‍വ്വേ നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സോപ്പുകള്‍ പിടിച്ചെടുത്തു. രണ്ട് വിധത്തിലുള്ള ചിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന മേഖലയാണ് ബീമാപള്ളി. ഇവിടെയുള്ള 40 വീടുകളിലാണ് ചിപ്പ് ഘടിപ്പിച്ച സോപ്പും മഗ്ഗും നല്‍കിയത്.
മൂന്ന് ദിവസം സോപ്പ് ഉപയോഗിച്ചതിന് ശേഷം മടക്കി നല്‍കണം. ഇങ്ങനെ മടക്കി നല്കുമ്പോള് 400 രൂപ കമ്പനി വീടുകാര്ക്ക് നല്‍കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലും കേരളത്തിലെ ചില നഗരങ്ങളിലും ഇത്തരം സര്‍വ്വേകള്‍ നടത്തിയിട്ടുണ്ടെന്നും ഇത് പഠനത്തിന് വേണ്ടി മാത്രമായിരുന്നു എന്നുമാണ് കമ്പനി ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത്തരമൊരു സര്‍വ്വേ നടത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: