കൊച്ചി; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടു വ്യക്തമാക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ നിയമസഭയില്‍ വിളിച്ചു വരുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. കോടതിയില്‍ പറഞ്ഞ കാര്യം ഏതു മന്ത്രി പറഞ്ഞ പ്രകാരമെന്നു അദ്ദേഹം വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
എ.ജി സ്ഥാനത്തുനിന്ന് ദണ്ഡപാണി ഇന്ന് രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാര്‍ പരസ്യ പ്രതിഷേധം നടത്തരുതെന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്നാണു മന്ത്രിമാര്‍ ഉപവാസം ഇരിക്കുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂട്ടുത്തരവാദിത്വം ഇല്ലാത്ത മന്ത്രിസഭയ്ക്ക് എങ്ങനെ മുന്നോട്ടുപോകാനാവുമെന്നും കോടിയേരി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: