കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നും 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അപകട സാധ്യതയുള്ള പ്രദേശത്ത് മോക് ഡ്രില്‍ നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അണക്കെട്ട് തകര്‍ന്നാല്‍ അടിയന്തര സാഹചര്യം നേരിടാനുള്ള മുന്‍കരുതലുകള്‍ രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: