കൊച്ചി : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. വാചകകസര്‍ത്ത് കൊണ്ട് കാര്യമില്ലെന്നും എത്രയും വേഗം നടപടി എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിശദീകരണത്തില്‍ ഹൈക്കോടതി തൃപ്തരായില്ല.
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളില്‍ എത്ര വെള്ളം സംഭരിക്കാമെന്നും എന്തെങ്കിലും ദുരന്തമുണ്ടായാല്‍ സേനയെ വിന്യസിക്കാന്‍ തയാറാണോയെന്നും ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി അറിയിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദുരന്തനിവാരണം സംബന്ധിച്ച് കോടതിയുടെ സംശയങ്ങളോട് അഡ്വക്കേറ്റ് ജനറല്‍ ക്രിയാത്മകമായി പ്രതികരിക്കുന്നില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചേലൂര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് കുറ്റപ്പെടുത്തി. ക്രിയാത്മകമായ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അടിയന്തിര സുരക്ഷാ ക്രമീകരണങ്ങളാണ് മുല്ലപ്പെരിയാറില്‍ ഏര്‍പ്പെടുത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേശീയ ഡാം സുരക്ഷാ നിയമം എന്തുകൊണ്ടാണ് കേരളത്തില്‍ നടപ്പാക്കാത്തതെന്നും കോടതി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: