തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയവെ ആര്. ബാലകൃഷ്ണപിള്ള നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഡിസംബര്‍ 30നകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദ്ദേശം. ജയിലില്‍ കഴിയുമ്പോള്‍ ഫോണിലേക്കു വന്നതും വിളിച്ചതുമായ എല്ലാ കോളുകളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കണം. തടവില്‍ കഴിയവെ പിള്ള ആരുടെയെല്ലാം ഫോണില്‍ വിളിച്ചു, പിള്ളയുടെ ഫോണിലേക്ക് ആരെല്ലാം വിളിച്ചു എന്നത് സംബന്ധിച്ച വിവരങ്ങളാണ് കോടതി ആരാഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: