കൊച്ചി: ജനകീയ പ്രശ്നങ്ങളില്‍ മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് സാങ്കേതികത്വം പറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്. ദാരിദ്ര്യം അനുഭവിക്കുന്ന ആയിരങ്ങള്‍ എ.പി.എല്‍ വിഭാഗത്തില്പ്പെട്ടിട്ടുണ്ട് അവരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല, മുഖ്യമന്ത്രി പറഞ്ഞു.
കാക്കനാട് നടന്ന ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്യോഗസ്ഥരുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതോടെ പരിഹാരം കാണാതെ കിടന്ന ആയിരക്കണക്കിന് പരാതികള്‍ക്ക് തീര്‍പ്പ് കാണാന്‍ കഴിയും. ജനപ്രതിനിധികള്‍ അതിന് നേതൃത്വം നല്കാന് എത്തുന്നതോടെ സുതാര്യമായ ഭരണ നിര്‍വഹണത്തിന് വഴി തെളിയുന്നു-മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ പരിധിയില്‍ നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്. ഭരണത്തിലെ ന്യൂനതകളും പ്രശ്നങ്ങളും അവര്‍ ചൂണ്ടിക്കാണിക്കട്ടെ. ഭരണനേതൃത്വത്തിന് പ്രശ്നങ്ങളെ ശരിയായ രീതിയില്‍ സമീപിക്കാനും പരിഹാരം കണ്ടെത്താനും അതുവഴി കഴിയും.
ജനസമ്പര്‍ക്ക പരിപാടി ജില്ലാതലത്തില്‍ നിന്നും താഴെതട്ടിലെത്തിക്കാനാവണം ഇനിയുളള ശ്രമമുണ്ടാകേണ്ടതെന്ന് കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. ബന്നി ബഹ്നാന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തദ്ദേശഭരണ സ്ഥാപന മേധാവികള്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് സ്വാഗതം ചെയ്തു.
സ്കൂള്‍ ബസില്‍ യാത്ര ചെയ്യവേ, യൂണിഫോം ഉടക്കി വീണ് മരണമടഞ്ഞ കുന്നത്തുനാട് മഠത്തില്‍ പറമ്പില്‍ സാന്ദ്രയുടെ കുടുംബത്തിനായി പിതാവ് എം.വി. സാബുവിന് രണ്ട് ലക്ഷം രൂപ നല്‍കിയാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടത്.
ആയവന പഞ്ചായത്തില്‍ 18 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന ഗിരീഷ് കുമാറിന് സ്വന്തം വീടും സ്ഥലവും നല്‍കാനുളള നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. ആമ്പുലന്സിലെത്തിയ നാല് രോഗികള്‍ക്ക് മുഖ്യമന്ത്രി അവരുടെ അടുത്തെത്തി ധനസഹായം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: