ന്യൂഡല്‍ഹി: ഇരട്ടപ്പദവി നിമയപരമാക്കാന് സഭയില്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഈ വിഷയത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെ സംരക്ഷിക്കാന്‍ തന്നെ കൂട്ടുപിടിക്കേണ്ടെന്നും വി.എസ് പറഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഏതു സര്‍ക്കാര്‍ കൊണ്ടുവന്നാലും എതിര്‍ക്കും. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചിടത്തോളം ഇരട്ടപ്പദവി ഓര്‍ഡിനന്‍സ് ആവശ്യമില്ലാത്ത കാര്യമാണെന്നും വിഎസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: