ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണക്കോടതിയില്‍ ഹാജാരാകാന്‍ നിര്‍ദ്ദേശിച്ച ഉത്തരവിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് താന്‍ ഒക്ടോബര്‍ 20,21 തീയതികളില്‍ ബാംഗ്ലൂരിലെ കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും ഈ കേസില്‍ ഇനി തന്നെ വിളിച്ചുവരുത്താനാവില്ലെന്നും ജയലളിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
രണ്ടു ദിവസം മാത്രം ഹാജരാകാന്‍ മാത്രമായിരുന്നു സുപ്രീംകോടതി നിര്‍ദേശമെന്നും ജയലളിത ചൂണ്ടിക്കാട്ടുന്നു. നവംബര്‍ എട്ടിന് ബംഗളുരു കോടതിയില്‍ ഹാജരാകാനാണ് ജയലളിതയോട് വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ ഒക്റ്റോബര്‍ 20നും 21നുമായി 567 ചോദ്യങ്ങളാണു ജയലളിതയോടു ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: