കൊറുങ്കോട്ടയില്‍ നിന്നും വടുതല ജെട്ടിയിലേക്ക് അടിയന്തരമായി പാലം പണിത് കൊറുങ്കോട്ട നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
കൊറുങ്കോട്ടയില്‍ പുതിയതായി ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേരാനെല്ലൂര്‍ പഞ്ചായത്ത് ഏര്‍പ്പാടാക്കിയ ഏക കടത്തുകാരന്റെ സമയവും സന്ദര്‍ഭവും നോക്കി വേണം ഇവിടെയുള്ളവര്‍ക്ക് ഇക്കരെ എത്താന്‍. ഇത് വളരെ വേദനാജനകവും ദുഖകരവുമാണ്. ഇവിടെയുള്ളവര്‍ക്ക് സമയത്തിന് ജോലിക്ക് പോകാനോ, കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനോ കഴിയുന്നില്ല. കൊച്ചി മെട്രോ സിറ്റിയോട് ചേര്‍ന്ന് കിടക്കുന്ന കൊറുങ്കോട്ട നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഒരു പാലം വരിക എന്നുള്ളത്.
പ്രവര്‍ത്തകര്‍ പുതിയതായി സ്ഥാപിച്ച കൊടിമരത്തില്‍ കൊടി ഉയര്‍ത്തിയാണ് യോഗം ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് കോട്ടയില്‍ നിന്നും ഇരുപതോളം കൂടുംബങ്ങളാണ് പുതിയതായി ബിജെപിയില്‍ ചേര്‍ന്നത്.
പട്ടികജാതി മോര്‍ച്ച എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി.മുരളി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന് കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ.എം.എല്‍.സുരേഷ്കുമാര്‍, സെക്രട്ടറി യു.ആര്.രാജേഷ്, കമ്മറ്റി അംഗങ്ങളായ എ.എന്‍.ഗോപാലകൃഷ്ണന്, റ്റി.കെ.പത്മനാഭന്, ചേരാനെല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.പി.ശെല്‍വരാജ്, ജനറല്‍ സെക്രട്ടറി എം.കെ.ദിലീപ് കുമാര്‍ വൈസ് പ്രസിഡന്റ് ജോയി ജോര്‍ജ്ജ്, ബൂത്ത് പ്രസിഡന്റ് കെ.കെ.സെല്വന്, രാജ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: