കോഴിക്കോട്: മണിചെയിന്‍ പണമിടപാടിലൂടെ ലക്ഷങ്ങള്‍ തട്ടിയ ടൈക്കൂണ്‍ കമ്പനിയുടെ ഡയറക്ടര്‍ കൃപാകരന്‍ അറസ്റ്റിലായി. പയ്യോളിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തേ തമിഴ്നാട് സ്വദേശികളായ സദാശിവം, കമലാകണ്ണന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
സദാശിവവും കമലാ കണ്ണനും 400 കോടി രൂപ ഇടപാടുകാരില്‍ നിന്നും പിടിച്ചെടുക്കുകയും അതില്‍ നിന്നും 200 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2009 ലാണ് ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡ് കമ്പനി എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്.
രണ്ട് മുറി ഷോപ്പിലായിരുന്നു ടൈക്കൂണിന്റെ പ്രവര്‍ത്തനം. ഇതിനെ മള്ട്ടിഫംങ്ങ്ഷനല് ഷോപ്പിംഗ് മാളായി പ്രചരിപ്പിച്ചാണ് നടത്തിപ്പിലേക്ക് കേരളത്തില്‍ നിന്നു വന്‍ തോതില്‍ പണം ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: