ന്യൂദല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്മോഹന് സിങ് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേക്ക് യാത്ര തിരിച്ചു. ചൊവ്വാഴ്ച ചേരുന്ന അഞ്ചാമത് ഇന്ത്യ- ബ്രസീല്‍- ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
മൂന്നു ഭൂഖണ്ഡങ്ങളിലെ വളര്‍ന്നു വരുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഐ.ബി.എ സ്.എ ഉച്ചകോടി. വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ, പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി എന്നിവരും പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ട്.
ആഗോള സാമ്പത്തിക പ്രതിസന്ധിയും ഭീകരവാദവും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫുമായും ദക്ഷിണാഫ്രിക്ക പ്രസിഡന്റ് ജേക്കബ് സുമയുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന ജി. 20 ഉച്ചകോടിയോടനുബന്ധിച്ച് ലോക ആഗോള, സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും ഐ.ബി.എസ്.എ അംഗരാജ്യങ്ങളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
യൂറോപ്പിലുള്‍പ്പെടെ സാമ്പത്തിക മാന്ദ്യം വ്യാപിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ ഇവയെ നേരിടുന്നതിനായി സ്വീകരിക്കാവുന്ന നടപടികളും ചര്‍ച്ചയില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: